Skip to main content

കോവിഡ് 19: അണുവിമുക്തമാക്കാന്‍ ഭാരതീയ ചികിത്സ വകുപ്പും

കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഭാരതീയ ചികിത്സ വകുപ്പിന്റെ നേതൃത്വത്തില്‍ അണുനശീകരണം ആരംഭിച്ചു. അപരാജിതധൂപചൂര്‍ണ്ണം ഉപയോഗിച്ചാണ് അണുനശീകരണം നടത്തുന്നത്. ഭാരതീയ ചികിത്സാ വകുപ്പും(ഐ എസ് എം)നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് കളക്ടറേറ്റിലെ എല്ലാ ഓഫീസുകളും പരിസരവും അണുവിമുക്തമാക്കുന്നത്. ദിവസവും രാവിലെയും വൈകുന്നേരവുമായാണ് അണുനശീകരണം നടത്തുക. വകുപ്പ് ഡി എം ഒ ഡോ എസ് ആര്‍ ബിന്ദു അപരാജിതധൂപ ചൂര്‍ണ്ണം ഡി എം ഒ ഇ പി മേഴ്‌സിയ്ക്ക് കൈമാറി പവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എ ഡി എം ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഐ എസ് എം ടാസ്‌ക് ഫോര്‍സ് കണ്‍വീനര്‍ ഡോ സോജ്, ഡി പി എം കെ സി അജിത്ത് ,സെക്രട്ടറി വിനോദ് എം എസ്, സീനിയര്‍ സൂപ്രണ്ട് വി മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.  
സംസ്ഥാന യുവജനക്ഷമ വകുപ്പിന്റെ ജില്ലായുവജനകേന്ദ്രം ബ്രേക്ക് ദി ചെയ്ന്‍ കാമ്പയിനിന്റെ ഭാഗമായി കൈ കഴുകല്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അന്‍സാര്‍ തില്ലങ്കേരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പ്രത്തിയില്‍, ജില്ലാ ആസൂത്രണ സമിതിയംഗം കെ വി ഗോവിന്ദന്‍,  യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ എം കെ വരുണ്‍, മുഹൈസ്, ജിതിന്‍, കണ്ണന്‍, എം വി ചിത്ര കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ എസ് പി ഓഫീസ് പരിസരം, പുതിയ ബസ് സ്റ്റാന്റ്, ഓട്ടോ സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

date