Skip to main content

അറിയിപ്പുകള്‍

ലേലം മാറ്റി
കൊറോണ ജാഗ്രത നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നടത്താനിരുന്ന വാഹനലേലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

പട്ടയക്കേസ് വിചാരണ മാറ്റി
മാര്‍ച്ച് 18, 25 തീയ്യതികളില്‍ ഡെപ്യൂട്ടി കലക്ടര്‍ എല്‍ ആര്‍ കലക്ടറേറ്റില്‍ വിചാരണക്ക് വച്ചിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയക്കേസുകള്‍ യഥാക്രമം ഏപ്രില്‍ 2, 17 തീയതികളില്‍ 11 മണിയിലേക്ക് മാറ്റി.

ലോകായുക്ത സിറ്റിങ്ങ്
കേരള ലോകായുക്ത മാര്‍ച്ച് 23 ന് കണ്ണൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളിലും, 24, 25 തീയ്യതികളില്‍ തലശ്ശേരി പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിങ്ങ് നടത്തും.

വസ്തു ലേലം
 റവന്യൂ റിക്കവറി കുടിശ്ശിക ഇനത്തില്‍ ജപ്തി ചെയ്ത മാവിലായി അംശം ദേശം റിസ 59/1 ല്‍ പെട്ട നാലര സെന്റ് സ്ഥലം മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂര്‍ താലൂക്കോഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ റവന്യു റിക്കവറി കണ്ണൂര്‍ സെക്ഷനില്‍ നിന്നോ മാവിലായി വില്ലേജോഫീസില്‍ നിന്നോ ലഭിക്കും.

കേരള സഹകരണ ട്രൈബ്യൂണല്‍ സിറ്റിംഗ് റദ്ദാക്കി
 കേരള സഹകരണ ട്രൈബ്യൂണല്‍ മാര്‍ച്ച് 18ന് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ഹാളിലും 19ന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഹാളിലും നടത്താനിരുന്ന സിറ്റിംഗ് റദ്ദാക്കി.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുരക്ഷ പദ്ധതി: 
സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
നിരാശ്രയരായി തെരുവിലും ആശുപത്രികളിലും കഴിയുന്നവരെ സംരക്ഷിക്കുന്നതിന് ജില്ലാ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ അംഗങ്ങളാകുന്നവരുടെ പുനരധിവാസം, മാനസികോല്ലാസത്തിനുള്ള പരിപാടികള്‍, ആരോഗ്യ പരിരക്ഷ, സംരക്ഷണം എന്നിവ നല്‍കുന്നതിന് പ്രാപ്തരായ രജിസ്‌ട്രേഡ് എന്‍ ജി ഒ കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സ്ഥാപനത്തിന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരം ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ മാര്‍ച്ച് 23 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04972 712255 എന്ന നമ്പറില്‍ ബന്ധപ്പെടുക

ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദം
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയ്‌നിങ്ങ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്പ്‌മെന്റും സംയുക്തമായി നടത്തുന്ന 3 വര്‍ഷം ദൈര്‍ഘ്യമുള്ള ബി വിഒസി ഡിഗ്രി ഇന്‍ ഡിസൈന്‍ ആന്റ് റീടെയ്ല്‍ എന്ന റഗുലര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായോ 9746394616, 9744917200 എന്ന നമ്പറിലോ ബന്ധപ്പെടുക

date