Skip to main content

         വികസനപദ്ധതികള്‍ക്ക് തുക അനുവദിച്ചു

       
    എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് കാസര്‍കോട് നിയോജകമണ്ഡലത്തില്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ കൊമറഡി ടെമ്പിള്‍ ഫ്രണ്ട് റോഡ്  കോണ്‍ക്രീറ്റിംഗിന് അഞ്ച് ലക്ഷം രൂപയും മഡോണ എ യു പി സ്‌കൂളിലെ  കുഴല്‍കിണറിന് പമ്പ് സെറ്റ്  സ്ഥാപിക്കുന്നതിന് 80,000 രൂപയും മധൂര്‍ ഗ്രാമപഞ്ചായത്തിലെ ഉളിയത്തടുക്ക-റഹ്മത്ത് നഗര്‍ റോഡ് കോണ്‍ക്രീറ്റിംഗിന് ഏഴ് ലക്ഷം രൂപയും കാറഡുക്ക പഞ്ചായത്തിലെ  പണിയ എ എല്‍ പി സ്‌കൂളിന് ലാപ് ടോപ് വാങ്ങുന്നതിന് 54,860 രൂപയും  അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
 

date