കെമാറ്റ് കേരള 2018 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലേക്കും സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്കുമുള്ള എം.ബി.എ 2018 പ്രവേശനത്തിനായി കേരള സര്‍വകലാശാലയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ഫെബ്രുവരി നാലിന് നടത്തിയ കെമാറ്റ് കേരള 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 7052 പേര്‍ പരീക്ഷ എഴുതിയതില്‍ അര്‍ഹത നേടിയവരുടെ വിവരങ്ങള്‍ asckerala.org യിലും kmatkerala.in ലും ലഭ്യമാണ്.
വിവേക്, (വയലില്‍ വീട്, കടപ്പാക്കട നഗര്‍ 21, കടപ്പാക്കട, കൊല്ലം) 720 ല്‍ 443 മാര്‍ക്ക് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വൈശാഖ് നായര്‍, (വൈഷ്ണവം, എ.എല്‍.ആര്‍.എ - 21, ആലുങ്ങല്‍ ലാന്റ്, എളമക്കര, എറണാകുളം) 418 മാര്‍ക്കോടെ രണ്ടാം റാങ്കും, ഷിന്റ്റെ സ്റ്റാന്‍ലി, (എ 38 കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം) 390 മാര്‍ക്കോടെ മൂന്നാം റാങ്കും നേടി.
സ്‌കോര്‍ കാര്‍ഡ് ഫെബ്രുവരി 20 മുതല്‍ ആഗസ്റ്റ് ഒന്നു വരെ kmatkerala.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും. അതിനുശേഷം ഡ്യൂപ്ലിക്കേറ്റ് സ്‌കോര്‍ കാര്‍ഡുകള്‍ ലഭ്യമാകില്ല.
പി.എന്‍.എക്‌സ്.578/18
- Log in to post comments