മലയാള സാഹിത്യയാത്ര : 16 ന് സുഗതകുമാരി സാഹിത്യാനുഭവം പങ്കുവയ്ക്കും
കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഓണ്‍ലൈന്‍ പഠനവിഭവ പോര്‍ട്ടല്‍ ആയ ഒറൈസി (ORICE) ന്റെ പുതിയ പരിപാടി മലയാള സാഹിത്യയാത്ര കവയത്രി സുഗതകുമാരിയുടെ സാഹിത്യലോകത്തിലൂടെ ആരംഭിക്കും. ഫെബ്രുവരി 16 ന് സുഗതകുമാരി ടീച്ചര്‍ സാഹിത്യാനുഭവം പങ്കുവച്ചാണ് മലയാള സാഹിത്യത്തിലെ എഴുത്തുകാരെയും കൃതികളെയും പരിചയപ്പെടുത്തുന്ന പരമ്പരയുടെ ആദ്യ എപ്പിസോഡ് ആരംഭിക്കുന്നത്. തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസിലുള്ള മേഘനാഥസാഹ കണ്ടന്റ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എം.എസ്. ജയ സുഗതകുമാരി ടീച്ചറെ ആദരിക്കും. അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഡി.കെ. സതീഷ് സംബന്ധിക്കും. കേരളത്തിലെ 63 സര്‍ക്കാര്‍ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും തല്‍സമയം ക്ലാസ്സ് വീക്ഷിക്കുവാനും സംശയനിവാരണം നടത്താനും സൗകര്യവുമൂണ്ട്. വരും ദിവസങ്ങളില്‍ മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരന്‍മാര്‍ ക്ലാസ്സുകള്‍ നയിക്കും.
പി.എന്‍.എക്‌സ്.582/18
- Log in to post comments