Skip to main content

പി.കെ ഗ്രൂപ്പും പാരിസണ്‍സ് ഗ്രൂപ്പും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  50 ലക്ഷം രൂപ വീതം നല്‍കി

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പി.കെ ഗ്രൂപ്പ് ഓഫ് കമ്പനീസും പാരിസണ്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസും 50 ലക്ഷം രൂപ വീതം സംഭാവന ചെയ്തു. കലക്ടറുടെ ചേംബറില്‍ പി.കെ ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ കെ.ഇ മൊയ്തു, പാരിസണ്‍സ് ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ എന്‍.കെ മുഹമ്മദലി എന്നിവരില്‍ നിന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ തുക ഏറ്റുവാങ്ങി. ജില്ലാ കലക്ടര്‍ സാംബശിവ റാവു സംബന്ധിച്ചു. കേരള ഗവ. ആയൂര്‍വേദ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി 50,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ജില്ലാ കലക്ടര്‍ സാംബശിവ റാവു സംബന്ധിച്ചു.

 

date