Skip to main content

മാഹിയിലെ കോവിഡ് മരണം:  അഴിയൂരില്‍ യോഗം ചേര്‍ന്നു

 

മാഹിയില്‍ കോവിഡ് മരണം നടന്നതിന്റെ പശ്ചാതലത്തില്‍ അഴിയൂരില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള മൂന്ന് പേരുടെയും സ്രവം പരിശോധിക്കുന്നതിന് 108 ആംബുലന്‍സില്‍ തലശ്ശേരിയില്‍ ഗവ. ആശുപത്രിയിലെ കോറോണ സെല്ലിലെക്ക് കൊണ്ട് പോയി. ആളുകള്‍ കൂട്ടം കൂട്ടമായി നില്‍ക്കുന്ന ആരോഗ്യ കേന്ദ്രത്തിന് സമീപത്തുള്ള അനധികൃത മല്‍സ്യ മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ തീരുമാനിച്ചു.

ഇറച്ചി കടകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി ജനങ്ങളെ നിയന്ത്രിക്കും. കടകളുടെ മുമ്പില്‍ നാലില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കും. മാഹി ആശുപത്രിയിലേക്കുള്ള യാത്ര റഫറല്‍ സംവിധാനത്തിന് മാത്രമായി ചുരുക്കും. പ്രവൃത്തി ദിവസങ്ങളില്‍ പിഎച്ച്‌സിയില്‍ വൈകീട്ട് വരെ ഡോക്ടറുടെ സേവനം ലഭിക്കും. അഴിയൂര്‍ പഞ്ചായത്തിലെ വിദേശത്തുള്ളവരുടെ ബന്ധുക്കള്‍ക്ക് മെഡിക്കല്‍ കൗണ്‍സലിംഗ് നല്‍കും. ബന്ധപ്പെടേണ്ട നമ്പര്‍ 9400621154, 9497645892.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ നസീര്‍, പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ വി.നസീര്‍, വില്ലേജ് ഓഫീസര്‍ റനീഷ് കുമാര്‍ ടി.പി. എന്നിവര്‍ സംസാരിച്ചു.

date