Skip to main content

മഹാമാരിയുടെ കാലത്ത്  കൈത്താങ്ങായി ജില്ലാ പഞ്ചായത്ത്

 

 

 

മഹാമാരിയുടെ അടച്ചുപൂട്ടല്‍ കാലത്ത് ഭരണകൂടങ്ങള്‍ക്കും രോഗികള്‍ക്കും കൈത്താങ്ങാവുകയാണ് ജില്ലാ പഞ്ചായത്ത്. ലോക്ക്ഡൗണ്‍ കാലത്ത് മരുന്നുകള്‍ കിട്ടാതെ വലയുന്ന രോഗികള്‍ക്ക് ആശ്വാസമാകുന്നതോടൊപ്പം സര്‍ക്കാറിന്റെ വിവിധ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവനകള്‍ നല്‍കിയും ജില്ലാ പഞ്ചായത്ത് സേവനരംഗത്ത് സജീവമാണ്. കൊവിഡ് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതിന് ഒരു കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയടക്കം ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളുടെയും ഒരു മാസത്തെ ഹോണറേറിയവും ഉള്‍പ്പെടെ 2,51,400 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.
കൊവിഡ് പ്രതിരോധിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് സാനിറ്റൈസര്‍, മാസ്‌ക് എന്നിവ നിര്‍മ്മിച്ച് നല്‍കിയിരുന്നു.

കരള്‍ മാറ്റിവെച്ചവര്‍ക്ക് മരുന്ന് കിട്ടുന്നില്ലായെന്ന പരാതിയില്‍ ഉടന്‍ തന്നെ തന്നെ തീരുമാനമെടുത്ത് സേനേഹസ്പര്‍ശം പദ്ധതിയിലുള്‍പ്പെടുത്തി മരുന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു. വൃക്ക രോഗികള്‍ക്ക് സ്ഥിരമായി നല്‍കി വരുന്ന് മരുന്നിന് പുറമെയാണ് കരള്‍ മാറ്റിവെച്ചവര്‍ക്ക് ഏപ്രില്‍, മെയ് മാസത്തെ മരുന്ന് ലഭ്യമാക്കാനുള്ള തീരുമനമെടുത്തതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.

പ്രതിരോധപ്രവര്‍ത്തനത്തിന് ആക്കം കൂട്ടാന്‍ ഹോമിയോ ഗുളികകള്‍ പഞ്ചായത്ത് വഴി നല്‍കും. വടകര ജില്ലാ ആശുപത്രിയിലേക്ക് വെന്റിലേറ്റര്‍ നല്‍കാനും തീരുമാനിച്ചു. ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്യാനുള്ള നടപടിയും സ്വീകരിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കേണ്ടി വരില്ലായെന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാന്‍പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളകള്‍ക്ക് നേതൃത്വം നല്‍കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയുടെ സഹായങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നുമുണ്ട്. പ്രളയകാലത്ത് ഒരു കോടി രൂപയും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഒരു മാസത്തെ ഹോണറേറിയവും സംഭാവന നല്‍കിയിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

date