Skip to main content

കോവിഡ് 19:  ജില്ലയില്‍ ഒരാള്‍ക്ക് കൂടി രോഗബാധ

 

 

 

437 പേര്‍കൂടി നിരീക്ഷണം പൂര്‍ത്തിയാക്കി
നിരീക്ഷണത്തില്‍ തുടരുന്നത് 17,387  പേര്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് (11.04.20) ഒരാള്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. എടച്ചേരി സ്വദേശിയായ 67 കാരനാണ് ആണ് രോഗം സ്ഥിരീകരിച്ചത്.  ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ മക്കള്‍ രണ്ടുപേരും മാര്‍ച്ച് 18 ന് ദുബായില്‍ നിന്ന് വരികയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. ഏപ്രില്‍ രണ്ടിന് അയച്ച സാമ്പിള്‍ നെഗറ്റീവ് ആയിരുന്നു.  രോഗം ഭേദമായതിനെ തുടര്‍ന്ന് ഏപ്രില്‍10 ന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം  അയച്ച സാംപിളാണ് പോസിറ്റീവ് ആയത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന കുടുംബാംഗങ്ങളെ കൂടി ടെസ്റ്റ് ചെയ്യുന്നതിന് ഇന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണ്.

ഇതുള്‍പ്പെടെ ജില്ലയില്‍ ആകെ സ്ഥിരീകരിച്ച 13 പോസിറ്റീവ് കേസുകളില്‍ ആറു പേരെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഏഴ് പേര്‍ ചികിത്സ തുടരുന്നു. ഇതുകൂടാതെ മൂന്ന് ഇതര ജില്ലക്കാരില്‍ രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ക്കും രോഗം ഭേദമായി. ഒരു കണ്ണൂര്‍ സ്വദേശി ചികിത്സയിലുണ്ട്.

ജില്ലയില്‍ ഇന്ന് 437 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 5286 ആയി. നിലവില്‍ ആകെ 17,387 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 4 പേര്‍ ഉള്‍പ്പെടെ 23 പേര്‍ ആണ് ആശുപത്രി നിരീക്ഷണത്തിലുണ്ട്. 11 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 21 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്ണ്‍്. ആകെ 484 സ്രവ സാംപിളുകള്‍ അയച്ചതില്‍ 460 എണ്ണത്തിന്റെ ഫലം  ലഭിച്ചു. ഇതില്‍ 444 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 24 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. 
 
ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി  മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 10 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി  122 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി

ജില്ലയില്‍ ഇന്ന് 4023 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7951 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു.

date