Skip to main content

ധനസഹായ വിതരണം

 

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക്  1,000 രൂപ വിതരണം ചെയ്യുന്നു. അര്‍ഹരായവര്‍  പദ്ധതിയുടെ അംഗത്വകാര്‍ഡ്, പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്(ഐ.എഫ്.സി കോഡ് സഹിതം), ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും മൊബൈല്‍ നമ്പറും പേര്, മേല്‍വിലാസം, ജനനതീയതി, വയസ്സ്, പദ്ധതിയില്‍ അംഗത്വം നേടിയ തീയതി, അവസാനം അംശദായം അടച്ച തീയതി, തൊഴിലിന്റെ സ്വഭാവം, പദ്ധതിയില്‍ അംഗങ്ങളായ കുടുംബാംഗങ്ങളുടെ വിവരം, മുന്‍കാലങ്ങളില്‍ ഈ പദ്ധതിയില്‍ നിന്നും ലഭ്യമായ ആനൂകുല്യങ്ങളുടെ വിവരം എന്നിവ സഹിതമുള്ള അപേക്ഷ ഏപ്രില്‍ 30 നകം unorganisedwssbmlpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ തപാലിലോ അയക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0483-2730400.
 

date