Skip to main content

കെയര്‍ ഫോര്‍  കാസര്‍കോട് : അതിജാഗ്രത തുടരും-സ്‌പെഷ്യല്‍ ഓഫീസര്‍

ജില്ലയിലെ കൊവിഡ് -19 നിയന്ത്രണ ഏകോപനത്തിന്  സഹായകമായ കര്‍മ്മപദ്ധതിയാണ് ജില്ലാ ഭരണകൂടം  ആവിഷ്‌കരിച്ച കെയര്‍ ഫോര്‍ കാസര്‍കോടെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍  അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു .കളക്ടറേറ്റില്‍ കെയര്‍ ഫോര്‍ കാസര്‍കോട് കര്‍മ്മ പദ്ധതി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .കഴിഞ്ഞ രണ്ടാഴ്ചകാലം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയതിന്റെ ഫലമായി ജില്ലയിലെ കൊവിഡ് -19 രോഗബാധിതരുടെ എണ്ണം കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു.ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ജില്ലാഭരണകൂടം കെയര്‍ ഫോര്‍ കാസര്‍കോട് കര്‍മ്മ പദ്ധതിയുമായി മുന്നോട്ട് വന്നത്.  ജില്ലയില്‍ അതീവ ജാഗ്രത തുടരും. ആരോഗ്യവകുപ്പ്,പോലീസ് ,റവന്യൂ വകുപ്പ്, പഞ്ചായത്ത് വകുപ്പ് തുടങ്ങിയ വിവിധങ്ങളായ വകുപ്പുകള്‍ ഇതിന്റെ ഭാഗമായി.ലോക്ഡൗണ്‍ മുതല്‍ ജില്ലയില്‍ നടപ്പാക്കിയ നടപടിക്രമങ്ങള്‍,കോവിഡ് നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ ,കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം, ഇതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍,സാമ്പിള്‍ ശേഖരം മുതലുള്ള നടപടിക്രമങ്ങള്‍,ജില്ലയിലെ ആശുപത്രികളില്‍ ലഭ്യമാക്കുന്ന സൗകര്യങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയ സമഗ്ര വിവരങ്ങള്‍ അടങ്ങിയതാണ് കെയര്‍ ഫോര്‍ കാസര്‍കോട് കര്‍മ്മപദ്ധതി..കര്‍ശനമായ  ജാഗ്രത ഇനിയും തുടരണമെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ കോവിഡിനെ അതിജീവിക്കാനാകുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍  പറഞ്ഞു.

date