Skip to main content

അവിണിശ്ശേരി ഗ്രാമപഞ്ചായത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഭക്ഷ്യ കിറ്റ് വിതരണം ഗീത ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ റേഷൻ കടകൾ വഴി പാവപ്പെട്ടവർക്ക് നൽകുന്ന പല വ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. അവിണിശേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള എ ആർ ഡി 139ആം നമ്പർ റേഷൻ കടയിൽ നിന്നും എ എ വൈ കാർഡ് ഉടമകൾക്കാണ് കിറ്റ് നൽകിയത്. പലവ്യഞ്ജന കിറ്റ് വിതരണത്തിന്റെ ആദ്യഘട്ടമായ മഞ്ഞക്കാർഡ് ഉടമകൾക്കാണ് പലചരക്ക് സാധനങ്ങൾ വിതരണം ചെയ്തത്. അവിണിശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് കെ ശശിധരൻ മാസ്റ്റർ, അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എം എ രാജീവ് കൃഷ്ണൻ, ചേർപ്പ് ബ്ലോക്ക് മെമ്പർ കെ എ പ്രദീപ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെആർ ജയരാജൻ, ഇ എസ് പ്രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

date