Skip to main content

ജില്ലയില്‍ നിരീക്ഷണത്തില്‍ 9504 പേര്‍

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 9504 ആയി കുറഞ്ഞു. ജില്ലയില്‍ 423 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 15 പേര്‍ കൂടി നിരീക്ഷണത്തിലാവുകയും ചെയ്തു. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 240 സാമ്പിളുകളില്‍ നിന്നും 221 എണ്ണത്തിന്റെ ഫലം ലഭിച്ചു.17 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1003 വാഹനങ്ങളിലായി എത്തിയ 1552 ആളുകളെ സ്‌ക്രീനിംഗിനു വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല

date