Skip to main content

ലോക്ഡൗണ്‍: 301 കേസുകള്‍, 301 അറസ്റ്റ് 

ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് വാഹനങ്ങളുമായി യാത്ര ചെയ്തവര്‍ക്കും, കടകള്‍ തുറന്നവര്‍ക്കും മറ്റുമെതിരേ പുതുതായി 301 കേസുകള്‍ പത്തനംതിട്ട ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വരെയുള്ള കണക്കാണിത്. 301 ആളുകളെ അറസ്റ്റ് ചെയ്യുകയും, 248 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം പിടികൂടിയ വാഹനങ്ങള്‍ ആദ്യം പിടിച്ചവയുടെ ക്രമത്തില്‍ ഉടമകള്‍ക്ക് വിട്ടുകൊടുത്തു തുടങ്ങി. ലോക്ക്ഡൗണ്‍ അടുത്ത മാസം മൂന്നു വരെ നീട്ടിയ സ്ഥിതിക്ക് നിബന്ധനകള്‍ പ്രാവര്‍ത്തികമാക്കുന്നതുമായി ബന്ധപെട്ട നടപടികള്‍ ശക്തമായി തുടരും. പ്രഖ്യാപിക്കപെട്ട ഇളവുകള്‍ക്ക് അനുസൃതമായി ജനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വ്യാജവാറ്റ് തടയുന്നതുള്‍പ്പെടെയുള്ള റെയ്ഡുകളും മറ്റും കര്‍ശനമായി തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

 

date