Skip to main content

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു മാസ്‌ക്ക് നിര്‍മ്മിച്ചുനല്‍കി  ഏഴംകുളം പാലമുക്ക് ജനകീയ വായനശാല

കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈത്തറി തുണിയില്‍ മുഖാവരണം നിര്‍മ്മിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നല്‍കി ഏഴംകുളം പാലമുക്ക് ജനകീയ വായനശാല.  ഏഴംകുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും സൗജന്യമായി മുഖാവരണം നല്‍കുന്ന മുഖാവരണം ശീലമാക്കൂ എന്ന പേരില്‍ വായനശാല സംഘടിപ്പിക്കുന്ന ക്യാമ്പയിന് തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് മാസ്‌ക്ക് അണിയിച്ച് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ തുടക്കംകുറിച്ചു. ബാബു ജോണ്‍, കുഞ്ഞമ്മ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

വായനശാലാ വനിതാവേദി പ്രവര്‍ത്തകരാണു കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന കൈത്തറി തുണിയില്‍ മുഖാവരണം നിര്‍മ്മിക്കുന്നതു മുഖാവരണം ആവശ്യമുള്ളവര്‍ക്കു വായനശാലയുമായി  ബന്ധപ്പെടാനും സാധിക്കും.

 

date