Skip to main content

കോവിഡ് 19: അഗ്‌നിരക്ഷാ വകുപ്പിന്റേത്  സ്തുത്യര്‍ഹ സേവനം: വീണാ ജോര്‍ജ് എംഎല്‍എ

 

 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അഗ്നിരക്ഷാ വകുപ്പ് സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നതെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്റെ മുന്‍ഭാഗം ദേശീയ അഗ്നിരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി അണുനാശിനി തളിച്ച് അണുവിമുക്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. 

അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയും, കോവിഡ് രോഗികളെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച ആംബുലന്‍സുകളും അണുവിമുക്തമാക്കി.  ജില്ലാ ആസ്ഥാന മന്ദിരത്തില്‍ ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍ പതാക ഉയര്‍ത്തുകയും രക്ഷാ പ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്ന അഗ്നിരക്ഷാ ജീവനക്കാരെ അനുസ്മരിക്കുകയും ചെയ്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയായിരുന്നു അനുസ്മരണം.  

 

date