Skip to main content

റെഡ്, ഓറഞ്ച് സോണുകളില്‍ നടപടികള്‍ ശക്തമാക്കും: ജില്ലാ പോലിസ് മേധാവി

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ റെഡ്, ഓറഞ്ച് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന 12 തദ്ദേശ സ്ഥാപനങ്ങളില്‍ പോലിസ് നടപടികള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരേ നടപടിയെടുക്കും. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരേ കേസെടുത്ത് അഞ്ചരക്കണ്ടിയിലെ പ്രത്യേക കോവിഡ് ആശുപത്രിയിലേക്കോ കൊറോണ കെയര്‍ സെന്ററിലേക്കോ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ മറ്റിടങ്ങളില്‍ ലോക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. 

date