Skip to main content

കശുവണ്ടി തൊഴിലാളി: ധനസഹായ വിതരണം

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരള        കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 1000 രൂപ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയിട്ടുള്ള തൊഴിലാളികള്‍ക്ക് ഉടന്‍ തന്നെ ലഭ്യമാവും. തുറന്നു പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാത്തതുമായ ക്ഷേമനിധി അംഗങ്ങള്‍ അവരുടെ അംഗത്വ കാര്‍ഡ് , ബാങ്ക് പാസ്സ്ബുക്ക് , ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ chiefofficecashew@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്. ഇമെയില്‍ വഴി രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് എപ്രില്‍ 15 മുതല്‍ കായംകുളം ക്ഷേമനിധി ഓഫീസില്‍ നേരിട്ട് നല്കാം. ലോക്ക്ഡൗണിനു ശേഷവും ഈ ആനുകൂല്യം ലഭ്യമാവും. കഴിഞ്ഞ ഓണത്തിന് 2000 രൂപ കൈപ്പറ്റിയവരും അക്കൗണ്ട് വിവരങ്ങള്‍ നേരത്തെ നല്‍കിയിട്ടുള്ളവരും ഇനിയും വിവരങ്ങള്‍ നല്‍കേണ്ടതില്ലൈന്നും കായംകുളം ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9446444406. 

കര്‍ഷക തൊഴിലാളികള്‍ക്ക് ധനസഹായം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശിക ഇല്ലാതെ അംശാദായം അടച്ചതും മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റാത്തവരുമായ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായമായി വിതരണം ചെയ്യും. ഇതിനായി വെള്ളക്കടലാസ്സില്‍ അംഗത്തിന്റെ പേര്, അംഗത്വനമ്പര്‍ , ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്സ്ബുക്ക്, ബാങ്ക് പാസ്സ്ബുക്ക്, എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാന്‍ സാധിക്കാത്ത സാഹചര്യമുള്ളതിനാല്‍ അംഗീകൃത യൂണിയന്‍ മുഖേന അപേക്ഷിക്കാവുന്നതും, karshakanalappuzha@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷകള്‍ മെയില്‍ ചെയ്യാവുന്നതുമാണ്. ലോക്ക് ഡൗണ്‍ കാലാവധിക്ക് ശേഷവും ആനുകൂല്യം വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ഫോട്ടോസ്റ്റാറ്റ് കടകളിലും, അക്ഷയ കേന്ദ്രങ്ങളിലും തിരക്കുകൂട്ടുന്നത് ഒഴിവാക്കണമെന്നും ജില്ലാ എക്‌സിക്ക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാകും ധനസഹായ വിതരണം. 60 വയസ്സ് പൂര്‍ത്തിയായി ക്ഷേമനിധിയില്‍ നിന്നും പിരിഞ്ഞുപോയ അംഗങ്ങള്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നില്ല എന്ന സത്യവാങ്മൂലവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
കടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0477 2264923  

            അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് അംഗങ്ങള്‍ക്ക് ധനസഹായം
  കോവിഡ്-19 ന്റെ വ്യാപനം മൂലം തൊഴില്‍ നഷ്ടപ്പെട്ട, ആലപ്പുഴ ജില്ലയിലെ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ പുതുക്കിയ പദ്ധതിയില്‍ അംഗത്വം നിലനിര്‍ത്തിയിട്ടുള്ള അംഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി അംഗത്തിന്റെപേര്, മേല്‍വിലാസം, പദ്ധതിയില്‍ അംഗത്വം നേടിയതീയതി,    അവസാനം അംശാദായം അടച്ച തീയതി , ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ്, പദ്ധതിയില്‍ അംഗങ്ങളായ മറ്റ് കുടുംബാംഗങ്ങളുടെ വിവരം, മുന്‍കാലങ്ങളില്‍ ഈ പദ്ധതിയില്‍ നിന്ന് ലഭ്യമായ ആനുകൂല്യങ്ങളുടെ വിവരം, മൊബൈല്‍ നമ്പര്‍ എന്നിവ  സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ എപ്രില്‍ 30 ന് മുന്‍പായി ജില്ലാ എക്‌സിക്യൂട്ടീവ്  ആഫീസര്‍ , കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്, പവര്‍ഹൗസ് വാര്‍ഡ്, ആലപ്പുഴ-688007 എന്ന മേല്‍വിലാസത്തില്‍ തപാല്‍ മുഖേനയോ  unorganisedwssbalpy@gmail.com എന്ന ഇമെയിലിലോ നല്‍കേണ്ടതാണ്.   അപേക്ഷയോടൊപ്പം അംഗത്വകാര്‍ഡ്, പാസ്ബുക്കിന്റെ അവസാന അടവുരേഖയുടെ കോപ്പി, ബാങ്ക് പാസ്ബുക്ക് , ആധാര്‍കാര്‍ഡ്  എന്നിവയുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്യേണ്ടതാണെന്ന്  അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.

date