Skip to main content

വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക്

വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ദേവിക ദേവരാജും അഭിനന്ദ ദേവരാജും മാതൃകയായി. കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തിലാണ് വിഷുക്കൈനീട്ടമായി ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കുടുംബശ്രീ ജില്ലാ മിഷനില്‍ ജോലി ചെയ്യുന്ന വി.കെ റജീനയുടെയും വിമുക്തഭടനായ ദേവരാജ് ഒ.കെയുടെയും മക്കളാണ് ഇവര്‍. തുക ജില്ലാ കളക്ടര്‍ക്ക് കൈമാറി.

date