ധനസഹായത്തിന് അപേക്ഷിക്കാം
മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്റെ അധികാര പരിധിയില്‍ വരുന്ന മാനന്തവാടി, താലൂക്കിലെ നിത്യപൂജയുള്ള സ്വകാര്യ ക്ഷേത്രങ്ങളിലെ ശാന്തി, കഴകം, അടിച്ചു തളി, വാദ്യം, തുടങ്ങിയ തസ്തികകളിലെ ജീവനക്കാര്‍ക്ക് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷേത്രത്തിന്റെ പേര്, മേല്‍വിലാസം, വില്ലേജ്, ജീവക്കാരന്റെ പേര്, തസ്തിക, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ക്ഷേത്ര ഭരണാധികാരിയുടെ പേരും, വിലാസവും, ഫോണ്‍ നമ്പറും അയച്ചുതരേണ്ടതാണ്. മറ്റ് ക്ഷേമനിധിയില്‍ അംഗമായവരോ, ക്ഷേമ പെന്ഷന് ലഭിക്കുന്നവരോ അചാര സ്ഥാനികര്‍, കോലധാരികള്‍ക്കുള്ള പെന്ഷന് ലഭിക്കുന്നവര്‍, സര്‍ക്കാരില്‍ നിന്ന് മറ്റേതെങ്കിലും വേതനം അല്ലെങ്കില്‍ പെന്ഷന് കൈപ്പറ്റുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. വിവരങ്ങള്‍ ഏപ്രില്‍ 18 വരെ 9074319373, 9947398874 എന്ന നമ്പറുകളില്‍ വാട്സാപ്പ് ചെയ്യുക അല്ലെങ്കില്‍ mdb.ac.thalassery@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യേണ്ടതാണ്.
- Log in to post comments