കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴില്‍ നഷ്ടമായ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ജില്ലയിലെ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം വിതരണം ചെയ്യുന്നു. കേരള കൈതൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍ ബ്യൂട്ടീഷ്യന് ക്ഷേമനിധി, കേരള അലക്ക് തൊഴിലാളി ക്ഷേമനിധി, കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി, കേരള ക്ഷേത്ര ജീവനക്കാരുടെ ക്ഷേമ പദ്ധതി, കേരള പാചക തൊഴിലാളി ക്ഷേമ പദ്ധതി എന്നീ ക്ഷേമനിധികളില്‍ അംഗങ്ങളാവുകയും, കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംശാദായം അടച്ച് പുതുക്കുകയും ചെയ്ത സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്.
അര്‍ഹരായ അംഗങ്ങളുടെ പേര്, അംഗത്വ നമ്പര്‍, മേല്‍വിലാസം, വയസ്സ്, ജനനത്തീയ്യതി, പദ്ധതിയില്‍ അംഗത്വം നേടിയ തീയ്യതി, അംശാദായം അടച്ച കാലയളവ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്, മൊബൈല്‍ നമ്പര്‍ മുതലായവയും അപേക്ഷകന് മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്താവനയും ഉള്‍ക്കൊള്ളിച്ച് വെള്ളകടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പദ്ധതി അംഗത്വകാര്‍ഡ്, അവസാന അംശാദായം അടച്ച രസീത്, ബാങ്ക് പാസ്സ്ബുക്ക് (ഐ.എഫ്.എസ്.സി കോഡ് ഉള്‍പ്പെടെ), ആധാര്‍കാര്‍ഡ് എന്നിവയുടെ ഫോട്ടോകോപ്പി സഹിതം ഏപ്രില്‍ 30ന് മുമ്പായി നേരിട്ടോ ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഇ-മെയില്‍ ഐ.ഡി - unorganisedwssbkkd@gmail.com, കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 - 2378480, 9446831080, 9497303031 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
- Log in to post comments