Skip to main content

കാവലാള്‍ പദ്ധതിയ്ക്ക് തുടക്കമായി

ജില്ലയിലെ ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും എക്‌സൈസ് വകുപ്പിന്റെ  വിമുക്തി കാമ്പയിനിന്റെയും ആഭിമുഖ്യത്തില്‍ കാവലാള്‍ പദ്ധതി ആരംഭിച്ചു. അകലാം ലഹരിയില്‍ നിന്ന് എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദേശമദ്യം നിര്‍ത്തലാക്കിയതിന്റെ ഭാഗമായി മദ്യാസക്തിയില്‍ നിന്നും ലഹരി ഉപയോഗത്തില്‍ നിന്നും മോചനം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍  എം അന്‍സാരി ബേഗു ഓണ്‍ലൈനായി നിര്‍വഹിച്ചു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കൊവിഡ് പശ്ചാത്തലത്തില്‍ മദ്യപാനം ഉപേക്ഷിച്ചവരുടെ വിവരശേഖരണം നടത്തും. ജില്ലയിലെ 53 എന്‍.എസ്.എസ് യൂണിറ്റുകളിലെ 5300  വളണ്ടിയര്‍മാരും, പ്രോഗ്രാം ഓഫിസര്‍മാരും പദ്ധതിയുടെ ഭാഗമാകും.  അതത് പ്രദേശങ്ങളില്‍ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി എക്‌സൈസ് വകുപ്പിന് ഓണ്‍ലൈനായി വിവരങ്ങള്‍ കൈമാറും.

date