Skip to main content

പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജനമൈത്രി പോലീസ്

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ജനമൈത്രി പോലീസ്  നേതൃത്വം നല്‍കുന്നത് നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ്. പോലീസിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റുകളിലും ഓട്ടോറിക്ഷാ സ്റ്റാന്റുകളിലും ശൂചീകരണം നടത്തി. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ഇതിനോടകം 650 വീടുകളും 191 കോളനികളുമാണ് പോലീസിന്റെ നേതൃത്വത്തില്‍  സന്ദര്‍ശിച്ചത്. 396 കാമ്പുകളിലായി 6618 അതിഥി തൊഴിലാളികളെയും സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജില്ലയിലെ മുതിര്‍ന്ന പൗരന്മാരെ ഫോണ്‍ വഴി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ മനസ്സിലാക്കി അടിയന്തിര നടപടികള്‍ സ്വീകരിക്കാനും പോലീസിന് സാധിച്ചിട്ടുണ്ട്. ജില്ലയില്‍ 68 വീടുകള്‍ സന്ദര്‍ശിച്ച് ജീവന്‍ രക്ഷാ മരുന്നുകളും ലഭ്യമാക്കി.   

date