Skip to main content

കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നല്‍കി തേവലക്കര ബോയ്‌സ് ആന്റ് ഗേള്‍സ് ഹൈസ്‌കൂള്‍

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തേവലക്കര ബോയ്‌സ് ആന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ മാനേജ്‌മെന്റ് 20 ലക്ഷം രൂപ സംഭാവനയായി നല്‍കി. ചെക്ക് സ്‌കൂള്‍ മാനേജര്‍ എ വിശ്വനാഥന്‍ പിള്ള ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി.
കൂടാതെ സ്‌കൂള്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമായ 30,78,160 രൂപ ഉടന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനായി നല്‍കുമെന്നും മാനേജര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1121/2020)

 

date