Skip to main content

കോവിഡ് 19 ഹോമിയോപ്പതി വകുപ്പിന്റെ കരുതല്‍ പദ്ധതി ശ്രദ്ധേയം

ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കരുതല്‍ ആരോഗ്യ പദ്ധതി ശ്രദ്ധേയം. ലോക്ക് ഡൗണ്‍ മൂലം പുറത്തിറങ്ങാന്‍ പറ്റാതെ സ്ഥിരമായി ഹോമിയോ മരുന്നു ഉപയോഗിച്ചുവരുന്ന അവശത അനുഭവിക്കുന്ന രോഗികള്‍ക്കും മുതിര്‍ന്ന പൗര•ാര്‍ക്കും ഹോമിയോപ്പതി മരുന്നു വീടുകളില്‍ എത്തിച്ചു നല്‍കുന്നു. മൂന്നൂറിലധികം രോഗികള്‍ക്ക് പദ്ധതി പ്രകാരം മരുന്നെത്തിച്ച് നല്‍കി.
രോഗികളുമായുള്ള ആശയ വിനിമയത്തിന് ശേഷം രോഗിയുടെ ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി യില്‍ നിന്നും മരുന്നുകള്‍ ദുരന്ത നിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള വോളന്റിയര്‍മാരിലൂടെ വീടുകളില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്.
ഒറ്റപ്പെട്ട് കഴിയുന്ന മുതിര്‍ന്ന പൗര•ാര്‍ക്കും ഫോണ്‍ മുഖേന ഉപദേശങ്ങളും കൗണ്‍സിലിങും പദ്ധതി പ്രകാരം നല്‍കുന്നുണ്ട്. ഹോമിയോപ്പതി സേവനങ്ങള്‍ക്കായി വകുപ്പ് രൂപീകരിച്ചിട്ടുള്ള ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുമായി ഫോണിലൂടെ ബന്ധപ്പെടാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) അറിയിച്ചു.
ഫോണ്‍ നമ്പര്‍: 7012094631(ഡോ പി എന്‍ ഹരിലാല്‍), 9446072887(ഡോ എം അഭിലാഷ്), 9446662261(ഡോ ഐ ആര്‍ അശോക് കുമാര്‍), 9495186240(ഡോ എസ് ശ്രീകുമാര്‍), 9895912602(ഡോ പി എസ് ശ്രീകാന്ത്), 9446330388(ഡോ ദിലീപ് ചന്ദ്രന്‍).
(പി.ആര്‍.കെ. നമ്പര്‍. 1123/2020)

 

date