Skip to main content

കോവിഡ് 19 വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി കുട്ടികള്‍

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഷുക്കൈനീട്ടം സംഭാവനായി നല്‍കി ഇളമാട് ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍. ജില്ലാ പഞ്ചായത്തംഗം ടി ഗിരിജാകുമാരിയുടെ സാന്നിധ്യത്തില്‍ കുട്ടികളുടെ പ്രതിനിധി ജാനകി കൃഷ്ണന്‍ സമാഹരിച്ച 5200 രൂപയാണ് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറിയത്.
(പി.ആര്‍.കെ. നമ്പര്‍. 1126/2020)

 

date