Skip to main content

കോവിഡ് 19 അസാപ്പിന്റെ ഓണ്‍ലൈന്‍ ഹ്രസ്വകാല തൊഴില്‍ പരിശീലനം

ലോക്ക് ഡൗണ്‍ കാലാവധി സൃഷ്ടിപരമായി വിനിയോഗിച്ച് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് തൊഴില്‍ മേഖലകളെക്കുറിച്ച്  അറിയുന്നതിനും  അഭിരുചിക്കിണങ്ങിയ നവയുഗ സാങ്കേതിക വിദ്യകളില്‍ ഹ്രസ്വകാല പരിശീലന കോഴ്‌സുകളില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നതിനുമുള്ള അവസരം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം(അസാപ്) ഒരുക്കുന്നു.
വിദ്യാര്‍ഥികളെ സയന്‍സ്, കോമേഴ്‌സ്, ആര്‍ട്‌സ്, എഞ്ചിനീയറിംഗ് തുടങ്ങി ഏഴ് വിഭാഗങ്ങളായിത്തിരിച്ച് ഓരോ വിഭാഗത്തിനും ലളിതമായി സ്വായത്തമാക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളാണ് അസാപ്പ് ലഭ്യമാക്കുന്നത്. വിവിധ വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തരധാരികളായവര്‍ക്ക് അനുയോജ്യമായതും വ്യവസായലോകത്ത് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതുമായ വിവിധ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച് അതത് മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ അസാപിന്റെ ഓണ്‍ലൈന്‍ വെബിനാര്‍ പ്ലാറ്റ്‌ഫോമിലൂടെ ഉദ്യോഗാര്‍ഥികളുമായി സംവദിക്കും.
ദിവസവും രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് നാലിനും വിവിധ വിഷയങ്ങളില്‍ വെബിനാര്‍ ഉണ്ടായിരിക്കും. മാര്‍ച്ച് 31 ന്  ആരംഭിച്ച വെബിനാര്‍ പരമ്പരയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഇതോടൊപ്പം സൗജന്യമായി വിവിധ വിഷയങ്ങളില്‍ ഹ്രസ്വകാല കോഴ്‌സുകളും ലഭ്യമാക്കുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് ംംം.മമെുസലൃമഹമ.ഴീ്.ശി/ംംം.സെശഹഹുമൃസസലൃമഹമ.ശി എന്നീ വെബ്‌സൈറ്റുകളിലും  9495999762 എന്ന നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ. നമ്പര്‍. 1127/2020)

 

date