Skip to main content

കോവിഡ് 19 ക്ഷീര കര്‍ഷക പെന്‍ഷന്‍ അനുവദിച്ചു

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കായി വിവിധ സഹായങ്ങള്‍ അനുവദിച്ചു. 2020 ഏപ്രില്‍ വരെയുള്ള ക്ഷീര കര്‍ഷക പെന്‍ഷനായി 4,463 ക്ഷീരകര്‍ഷകര്‍ക്ക് 2,70,19,100 രൂപ നേരിട്ട് ക്ഷീര കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കി.
ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കികൊണ്ടിരിക്കുന്ന അംഗങ്ങള്‍ക്ക് ആശ്വാസ സഹായമായി 18,97,934 രൂപ ജില്ലയിലെ വിവിധ ക്ഷീര സഹകരണ സംഘങ്ങളിലൂടെ 6,604 കര്‍ഷകര്‍ക്ക് നല്‍കി.
(പി.ആര്‍.കെ. നമ്പര്‍. 1129/2020)

 

date