Skip to main content

കോവിഡ് 19 സസ്‌പെന്‍ഡ് ചെയ്തു

ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഹാം റേഡിയോ സംവിധാനം തടസപ്പെടുത്തിയ സര്‍വെ വകുപ്പിലെ ഹെഡ് സര്‍വെയര്‍ വിപിന്‍ ലൂക്കോസിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് സര്‍വെ വകുപ്പ് ഡയറക്ടര്‍ ഉത്തരവായി. ഹാം റേഡിയോ ലൈസന്‍സുള്ള ഇദ്ദേഹം അഗ്നിസുരക്ഷാ സേനയുടെ കൊല്ലം നഗരത്തിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഹാം റേഡിയോയുടെ പ്രധാന കേന്ദ്രത്തിന്റെ മുറി സ്വന്തം പൂട്ട് ഉപയോഗിച്ച് പൂട്ടി പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി. കൂടാതെ കൊല്ലം ജില്ലാ കലക്ടര്‍, നഗരസഭാ മേയര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപം നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. തൃപ്പൂണിത്തുറ റീ സര്‍വെ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നിന്നും ജോലി ക്രമീകരണ വ്യവസ്ഥയില്‍ ഇടുക്കി ബഥേല്‍ റീ സര്‍വെ സൂപ്രണ്ട് ഓഫീസില്‍ ജോലി നോക്കി വരുകയായിരുന്നു ഇദ്ദേഹം.
(പി.ആര്‍.കെ. നമ്പര്‍. 1131/2020)

date