Skip to main content

യു. കെ ഭാസിയുടെ നിര്യാണത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അനുശോചിച്ചു

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന യു. കെ ഭാസിയുടെ മരണത്തില്‍ തുറമുഖം-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അനുശോചനം അറിയിച്ചു. അവിഭക്ത കോണ്‍ഗ്രസിന്റെ കാലത്ത് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് യു.കെ ഭാസി രാഷ്ട്രീയമേഖലയിലേക്ക് പ്രവേശിക്കുന്നതും വിവിധ തലങ്ങളില്‍ ഭാരവാഹിത്വത്തിലേക്ക്  ഉയര്‍ന്നതെന്നും മന്ത്രി അനുസ്മരിച്ചു. കെ. എസ്.യു  സംസ്ഥാന പ്രസിഡന്റായി താന്‍ ചുമതലയേറ്റ കാലഘട്ടത്തിലാണ് യു.കെ ഭാസിയുമായി കൂടുതല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞത്. രാഷ്ട്രീയ യാത്രയില്‍ ചില വഴിഭേദങ്ങള്‍ ഉണ്ടായപ്പോഴും സൗഹൃദത്തിന് ഭംഗം ഉണ്ടായിരുന്നില്ലെന്നും മന്ത്രി അനുസ്മരിച്ചു. പഴയകാല സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍  പങ്കുചേരുന്നതായി അനുശോചന സന്ദേശത്തില്‍ മന്ത്രി അറിയിച്ചു.
 

date