Skip to main content
ഉടുമ്പന്‍ചോല പഞ്ചായത്തില്‍ നടപ്പാക്കിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍ എന്‍.പി സുനില്‍കുമാര്‍ മന്ത്രി എംഎം മണിക്ക്  വിശദീകരിക്കുന്നു

ഉടുമ്പന്‍ചോലയില്‍ അവലോകന യോഗം ചേര്‍ന്നു

അതിര്‍ത്തി ജില്ലയായ തേനിയില്‍ നിരവധിപേര്‍ക്ക് കൊവിഡ് 19 സ്ഥീരികരിച്ചതോടെ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ അടിയന്തര അവലോകനയോഗം ചേര്‍ന്നു.  വനാന്തരപാതകള്‍ ഉള്‍പ്പെടെയുള്ള വഴികളിലൂടെയുള്ള യാത്ര തടയാന്‍  24 മണിക്കൂര്‍ നിരീക്ഷണമേര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. കമ്പംമെട്ട്, ചാക്കുളത്തിമേട്, ചതുരംഗപ്പാറമെട്ട്, മാന്‍കുത്തിമേട് എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. അതിര്‍ത്തി കടന്ന് എത്തുന്നവരെ കല്ലുപാലം സ്‌കൂളില്‍ നീരക്ഷണത്തില്‍ പാര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതുവരെ പഞ്ചായത്തില്‍ നടപ്പാക്കിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. പഞ്ചായത്ത്, പോലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടുമ്പന്‍ചോല പഞ്ചായത്ത് 5 ലക്ഷം രൂപ സംഭാവന നല്‍കി.
 ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശശികല മുരുകേശന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍ എന്‍.പി സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു പി.വി,  പോലീസ്, വനം,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
 

date