Skip to main content
തിരുവനന്തപുരം ജില്ലയില്‍ നിന്നെത്തിച്ച പിപിഇ കിറ്റുകള്‍ ലാന്‍ഡ് റവന്യു അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എംപി വിനോദ് ജില്ലാ കളക്ടര്‍ എച്ച് ദിനേശന് കൈമാറുന്നു

ഇടുക്കിക്ക് കൈത്താങ്ങായി തിരുവനന്തപുരം ജില്ലാ ഭരണകൂടം

കോവിഡ് 19 രോഗീപരിചരണത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് ഉപകരിക്കുന്ന പേര്‍സണല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്മെന്റ് (പിപിഇ ) കിറ്റുകള്‍ ജില്ലക്ക് നല്‍കി തിരുവനന്തപുരം ജില്ലാ ഭരണകൂടം. മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന 500 കിറ്റുകളാണ് ജില്ലക്ക് നല്‍കിയത്.
ഇടുക്കി കലക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന് മുന്‍ ഇടുക്കി ആര്‍ഡിഒയും ഇപ്പോഴത്തെ ലാന്‍ഡ് റവന്യു അസിസ്റ്റന്‍ഡ് കമ്മീഷണറുമായ എംപി വിനോദ് കിറ്റുകള്‍ കൈമാറി. ജില്ലാ കളക്ടറുടെ പ്രത്യേക താല്പര്യ പ്രകാരം തിരുവനന്തപുരം കളകട്‌റേട് കിറ്റുകള്‍ നല്കണമെന്ന അഭ്യര്‍ത്ഥനയിലാണ് ജില്ലാ ഭരണകൂടം ഇടുക്കിക്ക് കിറ്റുകള്‍ എത്തിച്ചു നല്കിയത്.
 

date