Skip to main content

പ്രത്യേക പരിശോധനാ സ്‌ക്വാഡുകളുടെ രൂപീകരണവും പ്രവര്‍ത്തനവും

   അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയുന്നതിനായി ജില്ലയിലെ 5 താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത  പ്രാദേശികതലത്തില്‍ ഉറപ്പുവരുത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഇന്നലെ 33 പൊതുവിപണി പരിശോധനകള്‍ നടത്തിയതില്‍ 06 ക്രമക്കേടുകള്‍  കണ്ടെത്തി.  കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  വിലവിവരം പ്രദര്‍ശിപ്പിക്കാതിരിക്കുയും അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും  അമിതവില ഈടാക്കലും ശ്രദ്ധയില്‍പെട്ടാല്‍ 1955-ലെ അവശ്യസാധനനിയമപ്രകാരം ശിക്ഷാനടപടിയുണ്ടാകുമെന്ന് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരാതികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ സപ്ലൈ ഓഫീസില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ ദൌര്‍ലഭ്യം ഒരു താലൂക്കില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  പോലീസ്-വിജിലന്‍സ് ടീമിന്റെയും തഹസീല്‍ദാര്‍മാരുടെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും പരിശോധനകള്‍ നടന്നുവരുന്നു.

date