Skip to main content

പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ ലഭ്യത

പൊതുവിപണിയിലെ  മൊത്തവ്യാപാരികളുടെ അരി, ധാന്യങ്ങള്‍, പയറു വര്‍ഗ്ഗങ്ങള്‍, സ്‌പൈസസ്, ഭക്ഷ്യ എണ്ണകള്‍, പച്ചക്കറി എന്നിവയുടെ  ഡേറ്റാബേസ് താലൂക്ക് തിരിച്ച്  ശേഖരിച്ചിട്ടുണ്ട്.  അരി. പയര്‍വര്‍ഗ്ഗങ്ങള്‍, എല്‍.പി.ജി ഉള്‍പ്പെടെയുള്ള 15 അവശ്യസാധനങ്ങളുടെ സ്റ്റോക്ക് വിവരങ്ങള്‍ തന്നിട്ടുള്ള പുതിയ പ്രൊഫോര്‍മയില്‍ ശേഖരിച്ചു ക്രോഡീകരിച്ചുവരുന്നു.  അന്യസംസ്ഥാനങ്ങളില്‍നിന്ന്  കേരളത്തിലേയ്ക്ക് ചരക്കുമായി വരുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് കേരളത്തില്‍ ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍  ആഹാരം കിട്ടില്ലെന്ന ആശങ്ക കാരണം  ലോറിക്കാര്‍ വിസ്സമ്മതിക്കുന്നതായി മൊത്തവ്യാപാരികള്‍ അറിയിക്കുന്നുണ്ട്.  നിലവില്‍  എല്ലാ അവശ്യസാധനങ്ങളുടെയും സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്നാണ്  പ്രാഥമികമായി ലഭിച്ചിട്ടുള്ള വിവരം.  ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍  പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.  പൊതുവിപണിയിലെ  മൊത്ത വ്യാപാരികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി സ്ഥിതിഗതികള്‍ നീരീക്ഷിക്കുകയും ചരക്കു നീക്കം സൂഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.  ജില്ലാ സപ്ലൈ ഓഫീസര്‍  തലവനായുള്ള ജില്ലാ തല വിതരണ കൈകാര്യ കമ്മിറ്റി ജില്ലാ കളക്ടര്‍ രൂപീകരിച്ചിട്ടുണ്ട്,

date