Skip to main content

രോഗവ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

ബ്രേക്ക് ദ ചെയിന്‍ ജില്ലയിലെ 5 താലൂക്ക് സപ്ലൈ ഓഫീസുകളിലും ജില്ലാ സപ്ലൈ ഓഫീസിലും നടപ്പാക്കിയിട്ടുണ്ട്.  സാനിട്ടൈസറും കൈ കഴുകുന്നതിനുള്ള സംവിധാനവും എല്ലാ ഓഫീസുകളിലുമുണ്ട്.   കുടുംബശ്രീ മുഖേന എആര്‍ഡികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ട കോട്ടണ്‍ മാസ്‌ക്കുകള്‍ എത്തിച്ചിട്ടുണ്ട്.  

 കമ്മ്യൂണിറ്റി കിച്ചനുകള്‍
വിവിധ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചനുകള്‍ക്ക് നാളിതുവരെ  7991 കിലോഗ്രാം അരി വിതരണം ചെയ്തിട്ടുണ്ട്.  

സൗജന്യ റേഷന്‍ വിതരണം

സര്‍ക്കാര്‍ ഉത്തരവുപ്രകാരം ജില്ലയിലെ 692 റേഷന്‍കടകള്‍ വഴിയായി  സൗജന്യ റേഷന്‍വിതരണം  നടന്നുവരുന്നു.  ഇന്നുവരെ 92.5% പൂര്‍ത്തിയായിട്ടുണ്ട്. പിഎംജികെവൈ  പദ്ധതിയില്‍നിന്നുള്ള വാതില്‍പ്പടി വിതരണം ആരംഭിച്ചിട്ടുണ്ട്.  165 കടകളിലായി  719.7 മെട്രിക് ടണ്‍ വിതരണം നടത്തി.

 അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍വിതരണം

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എല്ലാ അതിഥി തൊഴിലാളികള്‍ക്കും 5 കി.ഗ്രാം അരി, 4 കി.ഗ്രാം ആട്ട എന്ന ക്രമത്തില്‍ ജില്ലാ കളക്ടറുടെ ലിസ്റ്റ് പ്രകാരം വിതരണം ചെയ്തുവരുന്നു.   ആകെ 8975 കിലോഗ്രാം അരിയും 148 കിലോഗ്രാം ആട്ടയും വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date