Skip to main content

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം- ഡി.എം.ഒ വില്ലന് ഈഡിസ് കൊതുക്;  ഉറവിടങ്ങള്‍ ഇല്ലാതാക്കണം

ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹതര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ. ഈഡിസ്  കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്. ഇവയുടെ കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.

ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്നതാണ് ഈ കൊതുകുകള്‍. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍, ടയറുകള്‍ , ചിരട്ടകള്‍, കളികോപ്പുകള്‍, ഫ്രിഡ്ജിലെ പിന്‍വശത്തെ ട്രേ തുടങ്ങിയവയില്‍ തങ്ങിനില്ക്കുന്ന വെളളത്തില്‍ ഇത്തരം കൊതുകുകള്‍ വളരും. കൂടാതെ റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, കവുങ്ങിന് തോട്ടങ്ങളിലെ പാളകള്‍, കൊക്കോ തൊണ്ടുകള്‍ എന്നിവിടങ്ങളിലും വെളളം കെട്ടിനിന്ന് ഈഡിസ് കൊതുകുകള്‍ വളരാം.

ഇടക്കിടക്ക് പെയ്യുന്ന മഴ മൂലം ഇത്തരം പാഴ്വസ്തുക്കളിലും ചിരട്ടകളിലും വെളളം കെട്ടികിടന്ന്  ഈഡിസ് കൊതുകുകളുടെ പ്രജനനത്തിന് കാരണമാകും. ഇതില്ലാതാക്കാന് എല്ലാവരും പാഴ് വസ്തുക്കള്‍ നീക്കം ചെയ്യാനും ചിരട്ടകളിലും മറ്റും വെളളം കെട്ടിനില്ക്കാതെ ശ്രദ്ധിക്കുകയും വേണം. വെളളം പിടിച്ചുവെക്കുന്ന പാത്രങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നല്ലവണ്ണം ഉരച്ച് കഴുക്കി വൃത്തിയാക്കി ഉപയോഗിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ആഴ്ചയില് ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കുകയും ചെയ്യണം.
കൊറോണയുമായി ബന്ധപ്പെട്ട്  എല്ലാവരും  വീട്ടിലിരിക്കുന്ന ഈ സാഹചര്യത്തില്‍, വീടും പരിസരവും വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഡെങ്കിപ്പനി വരാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതുമാണ്. കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിലെ മുഴുവന്‍ ജീവനക്കാരും  പ്രവര്‍ത്തനനിരതരായി ഇരിക്കുന്ന ഈ അവസരത്തില്‍, ഡെങ്കിപ്പനി ക്കെതിരെയുള്ള  ഉറവിട നശീകരണപ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തില്‍ ഏറ്റെടുക്കണം

 

date