Skip to main content

അതിർത്തി പഞ്ചായത്തു വാർഡുകളിൽ നിരോധനാജ്ഞ 

 

അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ വാർഡുകളിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളായ ശാന്തൻപാറ 1, 5, 7 വാർഡുകൾ, ഉടുമ്പൻചോല 5, 7, നെടുംകണ്ടം 8, 9, 11, കരുണപുറം 4, 7, 10, 11, വണ്ടന്മേട് 7, 10,ചക്കുപള്ളം 8, 11, കുമളി 6, 7, 8, 9, 12, ചിന്നക്കനാൽ 5 എന്നീ വാർഡുകളിലാണ് ഏപ്രിൽ 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

 

date