Skip to main content

കൊവിഡ് പ്രതിരോധം; ജില്ലാപഞ്ചായത്ത് ഹോമിയോ ഗുളികകള്‍ വിതരണം ചെയ്യും

 

 

രോഗ പ്രതിരോധ ശേഷി ഉയര്‍ത്താന്‍ ഹോമിയോ ഗുളികകളുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തന പരിധിയിയിലെ എഴുപതു ഗ്രാമ പഞ്ചായത്തുകളിലും  മരുന്ന് വിതരണം ചെയ്യും. ശേഖരിക്കുന്ന മരുന്നുകള്‍ പഞ്ചായത്തുകളിലെ ആര്‍ആര്‍ടി അംഗങ്ങള്‍ വഴിയാണ് വിതരണം ചെയ്യുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അറിയിച്ചു. ഒരാള്‍ മൂന്നു ഗുളികയാണ് മൂന്ന് ദിവസമായി കഴിക്കേണ്ടത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ ഗ്രാമ പഞ്ചായത്തുകള്‍ക്കും 5000 ഗുളിക വീതമാണ് ആദ്യഘട്ടത്തില്‍ നല്‍കുക. അടുത്ത ദിവസം തന്നെ ഗുളികകള്‍ വിതരണത്തിനായി നല്‍കും. ഗ്രാമ പഞ്ചായത്തുകള്‍ മരുന്ന് വിതരണത്തിന് സംവിധാനമുണ്ടാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

date