Skip to main content

കട്ടിപ്പാറ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുര്‍രക്ഷാ ക്ലിനിക്ക്

 

 

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഭാരതീയ ചികത്സാ വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന ആയുര്‍രക്ഷാ ക്ലിനിക് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പ്രവീണ്‍ പദ്ധതി വിശദീകരിച്ചു.

എല്ലാ ദിവസവും ക്ലിനിക്കിന്റെ പ്രവര്‍ത്തനമുണ്ടാകും. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്കാണ് ഈ ക്ലിനിക്കിന്റെ സൗകര്യം ലഭ്യമാകുക. ക്ലിനിക്ക് വഴി പഞ്ചായത്ത് ഓഫീസിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വളണ്ടിയര്‍മാര്‍ക്കും പ്രതിരോധ ഔഷധം വിതരണം ചെയ്തു. ആയുര്‍രക്ഷാ ക്ലിനിക്ക് വഴി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ചികിത്സയും ഔഷധങ്ങളും നല്‍കും. ആയുര്‍രക്ഷാ ക്ലിനിക്കിന്റെ  ഭാഗമായി കാക്കണഞ്ചേരി ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക മെഡിക്കല്‍ ക്യാമ്പും ഔഷധ വിതരണവും നടന്നു.

അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള പ്രത്യേക പദ്ധതി ആയ സുഖായുഷ്യവും ക്ലിനിക്കിലൂടെ നടപ്പിലാക്കും. ലോക്ഡൗണ്‍ കാലം ആയതിനാല്‍ ഡിസ്‌പെന്‍സറിയില്‍ തിരക്ക് ഒഴിവാക്കുന്നതിനായി ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി 9400730088/ 9142104555 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

 

 

date