Skip to main content

പട്ടികവര്‍ഗ കോളനികളില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

 

 

താമരശ്ശേരി താലൂക്കിലെ പട്ടികവര്‍ഗ കോളനികളിലെ അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകള്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വിതരണം ചെയ്തു. ഇവിടെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി ആയിരത്തിലധികം ഭക്ഷ്യധാന്യ കിറ്റുകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ചത്. വിവിധ സന്നദ്ധസംഘടനകളില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യധാന്യ കിറ്റുകളാണ്  വില്ലേജ് ഓഫീസുകള്‍ വഴി അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത്.
      താമരശ്ശേരി താലൂക്കിലെ 10 വില്ലേജുകളില്‍ 28 കോളനികളിലായി 667 കുടുംബങ്ങള്‍ക്കാണ് ഇന്നലെ കിറ്റുകള്‍ വിതരണം ചെയ്തത്. ബാക്കി കുടുംബങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ വിതരണം ചെയ്യും.

date