Skip to main content

പോസിറ്റീവ് കേസുകളില്ലാത്ത പതിനാറാം നാള്‍

         16 ദിവസങ്ങളായി പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ സ്ഥിരീരിച്ചിട്ടില്ല. ഈ സാഹചര്യത്തിലും ഹോട്ട്‌സ്‌പോട്ട് ജില്ലകള്‍ ഒഴികെയുള്ള മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലേക്കുള്ള യാത്രകളും ജില്ലയില്‍ നിന്ന് തിരികെയുള്ള യാത്രയും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് ഇളവുകള്‍ ബാധകം.  സ്ഥിരീകരിച്ച ഒരു പോസിറ്റീവ് കേസ് ജില്ലയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ല പൂര്‍ണ്ണമായും കോവിഡ് മുക്തമായതായി പ്രഖ്യാപിച്ചിട്ടില്ല.

date