Skip to main content

ജില്ലയിലെ രണ്ടാമത്തെ പോലീസ് കാന്റീന്‍ ഇന്ന്(17) തുറക്കും

ജില്ലയ്ക്ക് അനുവദിച്ച രണ്ടാമത്തെ സബ്സിഡിയറി പോലീസ് കാന്റീന്‍ ഇന്നു(17) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലാ ആസ്ഥാനത്തെ സായുധ റിസര്‍വ് പോലീസ് ക്യാമ്പില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ രാവിലെ 11.30 ന് കാന്റീന്റെ പ്രവര്‍ത്തനം ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്യും.  അഡീഷണല്‍ പോലീസ് സൂപ്രണ്ട്, ഡിവൈഎസ്പിമാര്‍ തുടങ്ങി ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിക്കും. നിലവിലുള്ള അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്തെ സബ്സിഡിയറി കാന്റീന് പുറമെയാണിത്. 

date