Skip to main content

കോവിഡ് 19 കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് കെ എം എം എല്ലിന്റെ 50 ലക്ഷം രൂപ

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി കെ എം എം എല്ലിന്റെ     സി എസ് ആര്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് നല്‍കി. ജില്ലാ ദുരന്ത നിവാരണ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കെ എം എം എല്‍ മാനേജിംഗ് ഡയറക്ടര്‍ ജെ ചന്ദ്രബോസ് ചെക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, വൈസ് പ്രസിഡന്റ് അഡ്വ എസ് വേണുഗോപാല്‍, കെ എം എം എല്‍ ജനറല്‍ മാനേജര്‍ വി അജയകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതനായി.
മെഡിക്കല്‍ കോളേജിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സി എസ് ആര്‍ ഫണ്ട് വിനിയോഗിക്കണമെന്ന ജില്ലാ കലക്ടറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും രണ്ട് കോടി രൂപ കെ എം എം എല്‍ നല്‍കിയിട്ടുണ്ട്.
(പി.ആര്‍.കെ. നമ്പര്‍. 1132/2020)

 

date