Skip to main content

കോവിഡ് 19 ഒരു മാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി സുബേര്‍ കുട്ടി

തനിക്ക് ലഭിച്ചതില്‍ നിന്ന് ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സുബേര്‍ കുട്ടി മാതൃകയായി. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ ശിഹാബാണ് തുക ഏറ്റുവാങ്ങിയത്. സര്‍ക്കാര്‍ അനുവദിച്ച പെന്‍ഷന്‍ തുക ഒരുമിച്ച് കയ്യില്‍ കിട്ടിയപ്പോള്‍ ആവശ്യങ്ങള്‍ പലതുമുണ്ടായിരുന്നു 67 കാരനായ സുബേര്‍ കുട്ടിക്ക്. എന്നാല്‍ കോവിഡ് 19 ഭീതിയില്‍ ദുരിതമനുഭവിക്കുന്നവരെ ഓര്‍ത്തപ്പോള്‍ നാടിന്റെ അത്യാവശ്യത്തിലേക്ക് തുകയുടെ ഒരു ഭാഗമെങ്കിലും നല്‍കാതിരിക്കാന്‍ ആ വയോധികന് കഴിഞ്ഞില്ല. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം പക്ഷാഘാതം വന്ന് ചികിത്സയിലാണ്.
(പി.ആര്‍.കെ. നമ്പര്‍. 1133/2020)
 

date