Skip to main content

ജില്ലാ ഹോമിയോ ആശുപത്രിയിൽ ഹെൽപ്പ് ഡെസ്ക്

 

ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും ചികിത്സ തേടിയിരുന്നവർക്ക് ലോക്ക് ഡൗൺ മൂലം  എത്തുന്ന തിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ജില്ലാ ഹോമിയോ ആശുപത്രിയിൽ ഹെൽപ്പ് ഡെസ്ക് തുറന്നു. 

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ, സ്ഥിരം സമിതി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി,  പെണ്ണമ്മ ജോസഫ്, ആശുപത്രി സൂപ്രണ്ട് ജിജി വർഗീസ് എന്നിവർ പങ്കെടുത്തു.

ഹോമിയോ വകുപ്പിന്റെ പ്രോജക്ടുകളായ സീതാലയം സദ്ഗമയ, ആയുഷ്മാൻ ഭവ, ജനനി, പെയിൻ ആന്‍റ് പാലിയേറ്റീവ്, ഡി അഡിക്ഷൻ എന്നിവയിൽ  മരുന്നു വാങ്ങുന്ന രോഗികൾക്ക്  ഡോക്ടറോട്  സംസാരിക്കുന്നതിനും മരുന്ന് ലഭ്യമാക്കുന്നതിനുമുള്ള ക്രമീകരണം ഹെൽപ്പ് ഡെസ്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

8281255347 എന്ന ഫോൺ നമ്പരിൽ   രാവിലെ 10 മുതൽ  ഉച്ചകഴിഞ്ഞ് രണ്ടു വരെ  ഹെൽപ്പ് ഡെസ്കുമായി  ബന്ധപ്പെടാമെന്ന് ഡി.എം ഒ  ഡോ.വി.കെ. പ്രിയദർശിനി അറിയിച്ചു

date