Skip to main content

ലോക് ഡൗണ്‍ കാലത്തും ഉണര്‍വ്വോടെ ക്ഷീര മേഖല

 

കോവിഡ് ഭീതിയും ലോക് ഡൗണ്‍ നിയന്ത്രണങ്ങളും സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് കോട്ടയം ജില്ലയിലെ ക്ഷീര മേഖല. നിലവില്‍ 3,95000 ലിറ്ററാണ് പ്രതിദിന ഉദ്പാദനം. ഇതില്‍ 79000 ലിറ്റര്‍ ക്ഷീര സംഘങ്ങള്‍ വഴി സംഭരിക്കുന്നു. ലോക് ഡൗണ്‍ ആരംഭിച്ചശേഷം സംഭരണത്തില്‍ കേവലം ആറു ശതമാനം മാത്രമാണ് കുറവുണ്ടായത്. വേനല്‍ കടത്തതു മൂലം പച്ചപ്പുല്ലിനും വെള്ളത്തിനും ക്ഷാമം നേരിടുന്നതും ഈ കുറവിന് കാരണമായിട്ടുണ്ടാകാം എന്നാണ് ക്ഷീര വികസന വകുപ്പിന്‍റെ വിലയിരുത്തല്‍.

ലോക് ഡൗണും  കോവിഡ് പ്രതിരോധവുമായും  ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ജില്ലയിലെ 245 ക്ഷീരസംഘങ്ങളും മുടക്കമില്ലാതെ പ്രവര്‍ത്തിക്കുകയും ദിവസവും രണ്ടു നേരവും പാല്‍ സംഭരിച്ച് പ്രാദേശികമായും മില്‍മ വഴിയും വിപണനം നടത്തുകയും ചെയ്യുന്നുണ്ട്. 

ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളായ കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു. ആവശ്യമായ കാലിത്തീറ്റ ലഭ്യമാക്കുന്നതിനും സംഘം ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തുന്നു. ക്ഷീരകര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ ക്ഷീര സാന്ത്വനത്തിന്‍റെ അപേക്ഷകള്‍ സ്വീകരിക്കുകയും എല്ലാ അംഗങ്ങളുടെയും പ്രീമിയം ശേഖരിക്കുകയും ചെയ്യുന്നുണ്ട്. 

അഞ്ചു മാസത്തെ ക്ഷീരകര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ ലഭ്യമാക്കി. എല്ലാ ക്ഷീര സംഘം ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ സാമഗ്രികള്‍ ലഭ്യമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വൈക്കോല്‍ എത്തിക്കുന്നതിനുള്ള വാഹന പാസ് ബ്ലോക്ക് തല ക്ഷീരവികസന ഓഫീസുകളില്‍നിന്ന് നല്‍കുന്നുണ്ട്.

date