Skip to main content

കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി റീട്ടെയില്‍ ഔട്ട്ലെറ്റും

 

കൈതച്ചക്ക കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രാദേശിക വിപണന സംവിധാനത്തിനൊപ്പം കൃഷിവകുപ്പ് കോട്ടയം ജില്ലയില്‍ ഫാര്‍മേഴ്സ് റീട്ടെയില്‍ ഔട്ട്ലെറ്റിനും തുടക്കം കുറിച്ചു. കളക്ടറേറ്റ് വളപ്പിലും ഗ്രാമപഞ്ചായത്തുകളിലും വിഷുവിനോടനുബന്ധിച്ച് ഇന്നലെ(ഏപ്രില്‍ 13) തുറന്ന ഔട്ട് ലെറ്റുകളില്‍  പഴങ്ങളും പച്ചക്കറികളുമാണ് പ്രധാനമായും വില്‍പ്പന നടത്തിയത്. 

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സാധനങ്ങള്‍ വാങ്ങി കളക്ടറേറ്റിലെ വിപണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ മോന്‍സി അലക്സാണ്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ സലോമി തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ മാഗി മെറീന, അസിസ്റ്റന്‍റ് ഡയറക്ടര്‍ മിനി തമ്പി,   അസിസ്റ്റന്‍റ് ഡയറക്ടര്‍(മാര്‍ക്കറ്റിംഗ്) ജാന്‍സി കോശി,ഹുസൂര്‍ ശിരസ്തദാര്‍ ബി. അശോക് തുടങ്ങിയവര്‍ സന്നിഹിതരായി.
  
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്  മാങ്ങ, വെള്ളരിക്ക, കോവയ്ക്ക, പയര്‍, കൈതച്ചക്ക, പൂവന്‍പഴം എന്നിവയുമായി എത്തിയ കര്‍ഷകര്‍ ഇവ വിറ്റഴിച്ചാണ് മടങ്ങിയത്. ലോക് ഡൗണ്‍ തീരുന്നതു വരെ ആഴ്ച്ചയില്‍ രണ്ടു ദിവസം റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുമെന്ന് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ പറഞ്ഞു.

date