Skip to main content

കോവിഡ്-19; കോട്ടയം മെഡിക്കല്‍ കോളേജില്‍ സാമ്പിള്‍ പരിശോധനാ സംവിധാനം ഉടന്‍

 

കോവിഡ്-19 സാമ്പിള്‍ പരിശോധനാ സംവിധാനം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സജ്ജമാകുന്നു. പരിശോധാനാ യൂണിറ്റിലേക്കുള്ള പോളിമെറൈസ് ചെയിന്‍ റിയാക്ഷന്‍ മെഷീന്‍, ആര്‍.എന്‍.എ എക്സ്ട്രാക്ഷന്‍ കിറ്റ്, ടെസ്റ്റിംഗ് കിറ്റുകള്‍ എന്നിവ എത്തിച്ചിട്ടുണ്ട്.

 ജീവനക്കാരുടെ പരിശീലനം പൂര്‍ത്തിയായി. ഒരേസമയം അന്‍പത് സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇവിടെ ഒരുങ്ങുക. അടുത്തയാഴ്ച്ച അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കാനാകുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു. 

നിലവില്‍ കോട്ടയം ജില്ലയില്‍ മഹാത്മഗാന്ധി സര്‍വകലാശാലയുടെ തലപ്പാടി ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ചില്‍ മാത്രമാണ് സാമ്പിൾ പരിശോധനാ സംവിധാനമുള്ളത്. ജില്ലയില്‍നിന്നുള്ള സാമ്പിളുകള്‍ ഇവിടെയും ആലപ്പുഴ വൈറോളജി ലാബിലുമാണ് പരിശോധിക്കുന്നത്.

date