Skip to main content

ജില്ലയില്‍ 648 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി

      കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 648 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി.  ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം 12203 ആയി. വ്യാഴാഴ്ച ജില്ലയില്‍ 35 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം  1579 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്  7 പേരാണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച   284  സാമ്പിളുകളില്‍ നിന്നും 283 എണ്ണത്തിന്റെ ഫലം ലഭിച്ചു. 280 എണ്ണം നെഗറ്റീവാണ്.
     ജില്ലയിലെ 14 ചെക്ക് പോസ്ററുകളില്‍ 2109 വാഹനങ്ങളിലായി എത്തിയ 3175 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
തയ്യല്‍ തൊഴിലാളികള്‍ക്ക് ധനസഹായം
       ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ തയ്യല്‍ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കുന്നു. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരും സാമൂഹ്യ സുരക്ഷ/ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തവരുമായ തൊഴിലാളികള്‍ക്കാണ് അര്‍ഹത. ആനുകൂല്യം ലഭിക്കുന്നതിനായി www.tailorwelfare.in എന്ന വെബ്‌സൈറ്റ് മുഖേന ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിക്കേണ്ടതും ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക്/ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ജില്ലാ ഓഫീസുകളില്‍ തപാല്‍ മുഖേനയോ ട്രേഡ് യൂണിയന്‍ മുഖേനയോ നേരിട്ടോ ലഭ്യമാക്കുകയും വേണം.
   തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്കായി 53.6 കോടി രൂപയുടെ ധനസഹായമാണ് സംസ്ഥാനത്ത് ചെലവിടുന്നത്. രണ്ടു ഘട്ടങ്ങളിലായി ആകെ 1,04,670 തൊഴിലാളികള്‍ക്കായി ഇതുവരെ 10,46,70,000 രൂപയുടെ ആനുകൂല്യമാണ് ബോര്‍ഡിന്റെ നേതൃത്വത്തില്‍  വിതരണം ചെയ്തത്.

date