Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 2,03,300 രൂപ നൽകി വെളിയനാട് കുടുംബശ്രീ സി.ഡി.എസ്

ആലപ്പുഴ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വെളിയനാട് കുടുംബശ്രീ സി.ഡി.എസിൻറെ നേതൃത്വത്തിൽ സമാഹരിച്ച തുക കൈമാറി. 2,03,300/- രൂപയുടെ ചെക്കാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി സജീവ്, സി.ഡി.എസ് ചെയർപേഴ്സൺ രമ്യ സന്തോഷ് എന്നിവർ ചേർന്ന് വെളിയനാട് ഗ്രാമപഞ്ചായത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന് കൈമാറിയത്.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിചെയർമാൻ കെ.കെ. അശോകൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു, വൈസ് പ്രസിഡന്റ് പി.എൻ വനജ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ ഔസേപ്പച്ചൻ ചെറുകാട്, ശോഭന സുകുമാരൻ, ടി.വി ബിജു, പഞ്ചായത്തംഗങ്ങളായ ഓമന അനിൽകുമാർ, സാബു തോട്ടുങ്കൽ , കെ. പ്രമോദ്, വത്സമ്മ പുലിക്കൂട്, മെമ്പർ സെക്രട്ടറി പ്രതിഭ എന്നിവർ സന്നിഹിതരായിരുന്നു.

പഞ്ചായത്തിലെ പതിമൂന്ന് വാർഡിലെ എ.ഡി.എസുകളിലായി 181 കുടുംബശ്രീ ഗ്രൂപ്പുകളാണ് നിലവിലുള്ളത്. ഇതിൽ ആദ്യഘട്ടമെന്ന നിലയിൽ 2000-ൽപ്പരം അംഗങ്ങളുടെ സംഭാവനയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.
തുടർന്ന് രണ്ടാം ഘട്ടമായി വീണ്ടും ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാൻ ഒരുങ്ങുകയാണ് കുടുംബശ്രീ പ്രവർത്തകർ.

date